അബുദാബിയില്‍ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നു; ഏഴ് പ്രവാസികള്‍ അറസ്റ്റില്‍

single-img
11 December 2017

അബുദാബിയില്‍ യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. ഒരു സ്ത്രീയടക്കം ഏഴ് ഏഷ്യക്കാരെയാണ് അബുദാബി പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട 38 കാരിയുടെ കൂടെ താമസിച്ചിരുന്ന പ്രതികളിലൊരാളാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്ന് പോലീസ് അറിയിച്ചു.

സ്ത്രീയടക്കമുള്ള മറ്റു പ്രതികളെ ഇതര എമിറേറ്റുകളില്‍ നിന്ന് താമസ സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തിയതാണെന്ന് അബുദാബി പൊലീസ് ക്രിമിനല്‍ സെക്യുരിറ്റി വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉമര്‍ മുഹമ്മദ് അല്‍ മുഹൈരി പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് പണം, കംപ്യുട്ടര്‍, മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. കൊലപാതകത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.