വിമാനത്തിലെ മാനഭംഗശ്രമത്തെ കുറിച്ച് നടി സൈറ വസിം: വീഡിയോ

single-img
10 December 2017


https://www.instagram.com/p/Bcf4EgeA4P6/

വിമാനയാത്രയ്ക്കിടെ, സഹയാത്രികന്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി ബോളിവുഡ് നടി സൈറ വസിം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ മധ്യവയസ്‌കന്‍ ശരീരത്തില്‍ സ്പര്‍ശിച്ചതായും ഇതിനെ തടയാന്‍ ശ്രമിച്ചെങ്കിലിം ആരും സഹായത്തിനു വന്നില്ലെന്നും നടി പറഞ്ഞു.

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്ത വീഡിയോയില്‍ ആണ് തനിക്ക് അനുഭവപ്പെട്ട ദുരനുഭവം നടി തുറന്നു പറഞ്ഞത്. സഹയാത്രികന്റെ പെരുമാറ്റം മൊബൈല്‍ ക്യാമെറയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും ക്യാബിനില്‍ വെളിച്ചക്കുറവ് ഉണ്ടായിരുന്നതിനാല്‍ അത് സാധിച്ചില്ല.

അപമാനിക്കാന്‍ ശ്രമിക്കുന്നതായി വിമാനത്തിലെ ജീവനക്കാരോട് പറഞ്ഞിട്ടും അവര്‍ ആരും സഹായിക്കാന്‍ എത്തിയില്ലെന്നും നടി വീഡിയോയില്‍ പറയുന്നു.