വിമാനത്തില്‍ കയറാന്‍ ക്യൂ നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം ട്വിറ്ററില്‍ ട്രെന്റിംഗ്

single-img
10 December 2017

https://twitter.com/IndiGo6E/status/939404135677403136

ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്റിഗോ വിമാനത്തില്‍ കയറാന്‍ വരി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രന്റ്. ദില്ലിയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയിലാണ് രാഹുല്‍ വിമാനത്തില്‍ കയറാന്‍ മറ്റുള്ള യാത്രക്കാര്‍ക്കൊപ്പം വരി നില്‍ക്കുന്നത്.

ചിത്രം ഇന്റിഗോ തന്നെയാണ് പുറത്തുവിട്ടത്. രാഹുലിന്റെ ലാളിത്യമായി ഈ സംഭവം പൊതുവെ വിലയിരുത്തപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന നാടകങ്ങളാണെന്നും വിമര്‍ശനമുയര്‍ന്നു. രാഹുല്‍ ഗാന്ധി എസ്പിജി സുരക്ഷയിലുള്ള വ്യക്തിയാണെന്നും അതിനാല്‍ ഇത്തരം തമാശകള്‍ ഇന്റിഗോ ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി.