പൊള്ളാച്ചിയില്‍ വാഹനാപകടം: മൂന്നു മലയാളികള്‍ മരിച്ചു

single-img
10 December 2017

ഉടുമല്‍പ്പേട്ടയ്ക്കു സമീപം കാര്‍ പുഴയിലേക്കു മറിഞ്ഞ് അങ്കമാലി സ്വദേശികളായ മൂന്നു യുവാക്കള്‍ മരിച്ചു. ഒരാളെ കാണാതായി. അങ്കമാലി മഞ്ഞപ്ര പുതുശ്ശേരി വീട്ടില്‍ ജോസ് പി. ജോസഫിന്റെ മകന്‍ ആല്‍ഫ (19) രക്ഷപെട്ടു.

കാറില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നു. കാണാതായ ഒരാള്‍ക്കു വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്. മൂന്നാറില്‍ നിന്ന് ഉടുമല്‍പ്പേട്ട വഴി പൊള്ളാച്ചിയിലേക്ക് വരുമ്പോള്‍ കെടപ്പാലത്താണ് അപകടമുണ്ടായത്.