കുവൈത്തിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

single-img
10 December 2017

കുവൈത്തിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് യുഎസ് എംബസി സുരക്ഷാ മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ പൗരനെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന രീതിയുള്ള വാസ്തധാരണം ഒഴിവാക്കണം. ആള്‍ക്കൂട്ടത്തിലേക്ക് പോവരുത്, സ്ഥിരമായി ഒരേ വഴിയിലൂടെ സഞ്ചരിക്കരുത്, പുറത്തിറങ്ങുമ്പോള്‍ പരിസരം നിരീക്ഷിക്കണം, ഒറ്റപ്പെട്ടതും ഇരുട്ടുള്ളതുമായ സ്ഥലങ്ങളില്‍ പോവരുത്, യാത്രക്കിറങ്ങുമ്പോള്‍ സുഹൃത്തുക്കളെയും അയല്‍ക്കാരെയും അറിയിക്കണം, പോവുന്ന സ്ഥലത്തെ കുറിച്ച് കൃത്യമായ ധാരണയുണ്ടാവണം തുടങ്ങിയ നിര്‍ദേശങ്ങളാണ് എംബസി വെബ്‌സൈറ്റിലൂടെ പൗരന്മാര്‍ക്ക് നല്‍കുന്നത്.

പ്രശ്‌നമുണ്ടാകുമ്പോള്‍ രക്ഷപ്പെടാനുള്ള വഴികള്‍ മുന്‍കൂട്ടി കണ്ടു വെക്കണമെന്നും ചാര്‍ജുള്ള ഫോണ്‍ എപ്പോഴും കൈവശം വെക്കണമെന്നും അടിയന്തരമായി വിളിക്കേണ്ട നമ്പറുകള്‍ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. പ്രശ്‌നസാധ്യതകള്‍ കണ്ടെത്തിയാല്‍ പൊലീസിനെയും എംബസിയെയും വിവരം അറിയിക്കണമെന്നും പൗരന്മാരോട് നിര്‍ദേശിച്ചു.

ഇസ്രയേലിലെ അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം വ്യാപകമായ പാശ്ചാത്തലത്തിലാണ് യുഎസ് എംബസി സുരക്ഷാ മുന്നറിയിപ്പ് നല്‍കിയത്.