‘കലിപ്പ് തീരാതെ’ രവീന്ദ്ര ജഡേജ

single-img
10 December 2017

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഒരു ട്വീറ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സംഭവം നിസാരമാണെങ്കിലും അത് ജഡേജ വലിയ സംഭവമാക്കിയിരിക്കുകയാണ്. രവീന്ദ്ര ജഡേജയ്ക്ക് പകരം അജയ് ജഡേജ എന്നു ഒരു ആരാധകന്‍ വിളിച്ചതാണ് ഇന്ത്യന്‍ താരത്തെ ചൊടിപ്പിച്ചത്.

‘ഒരാള്‍ എന്റെ അടുത്ത് വന്ന് ‘നല്ല ബൗളിങ് അജയ്’ എന്നു പറഞ്ഞു. കഴിഞ്ഞ മത്സരത്തിലും നിങ്ങളുടെ ബൗളിങ് മികച്ചതായിരുന്നുവെന്നും അയാള്‍ പറഞ്ഞു. ഒമ്പതു വര്‍ഷമായി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടും ജനങ്ങള്‍ ഇപ്പോഴും എന്റെ പേര് ഓര്‍ക്കുന്നില്ല’ ഇതായിരുന്നു ജഡേജയുടെ ട്വീറ്റ്.

ഇതിന് മറുപടിയായി നിരവധി പേര്‍ ഇന്ത്യന്‍ താരത്തെ പരിഹസിക്കുന്ന തരത്തിലാണ് ട്വീറ്റ് ചെയ്തത്. സാരമില്ല അജയ്, അവനോട് നിങ്ങള്‍ ക്ഷമിക്കൂ അജയ് എന്ന തരത്തിലുള്ളതായിരുന്നു ട്വീറ്റുകള്‍. ഇതിലെല്ലാം രവീന്ദ്ര ജഡേജയെ അജയ് എന്നാണ് വിളിച്ചിരിക്കുന്നത്.