ഹര്‍മന്‍പ്രീതിന്റെ ആ സൂപ്പര്‍ ക്യാച്ച് വിദേശ താരങ്ങളുടെ വരെ പ്രശംസ പിടിച്ചുപറ്റി

single-img
10 December 2017

ബിഗ്ബാഷ് ലീഗില്‍ സിഡ്‌നി തണ്ടറിനു വേണ്ടി കളിക്കുന്ന ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൗറിന്റെ ഒരു ക്യാച്ച് വിദേശ താരങ്ങളുടെ വരെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്. മെല്‍ബണ്‍ റെനഗേഡ്‌സിനെതിരായ മത്സരത്തിലായിരുന്നു ഹര്‍മന്‍പ്രീതിന്റെ ആ സൂപ്പര്‍ ക്യാച്ച്.

മത്സരത്തിലെ അവസാന പന്തിലായിരുന്നു ബൗണ്ടറി ലൈനിനരികില്‍ വെച്ച് ഹര്‍മന്‍പ്രീതിന്റെ ക്യാച്ച്. സ്റ്റെഫാനി ടെയ്‌ലറിന്റെ പന്തില്‍ മെല്‍ബണ്‍ റെനഗേഡ്‌സിന്റെ ക്യാപ്റ്റന്‍ ആമി സതര്‍വൈറ്റിന്റെ ഷോട്ട് ഇടങ്കൈ കൊണ്ട് ഇന്ത്യന്‍ താരം കൈപ്പിടിയിലൊതുക്കുകയായിരുന്നു.