51 പന്തില്‍ 121 റണ്‍സ്: ബാറ്റിങ് വിസ്‌ഫോടനം തീര്‍ത്ത് ക്രിസ് ഗെയ്ല്‍: 800 സിക്‌സ് നേടുന്ന ആദ്യതാരമെന്ന റെക്കോഡും

single-img
10 December 2017

https://www.youtube.com/watch?v=3Z21FqNZVFE

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലായിരുന്നു ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് ബാറ്റിങ്ങ് പ്രകടനം. ബി.പി.എല്ലില്‍ രംഗ്പുര്‍ റൈഡേഴ്‌സിനായി കളിക്കുന്ന ഗെയ്ല്‍ ഖുല്‍ന ടൈറ്റല്‍സിനെതിരായ എലിമിനേറ്ററിലായിരുന്നു 51 പന്തില്‍ പുറത്താകാതെ 121 റണ്‍സടിച്ച് ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നൊരുക്കിയത്.

14 പടുകൂറ്റന്‍ സിക്‌സുകളും ആറു ഫോറുകളുമടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിങ്‌സ്. ഇതോടെ ടി ട്വന്റിയില്‍ 800 സിക്‌സടിക്കുന്ന ആദ്യ താരമെന്ന റെക്കോഡും ഗെയ്ല്‍ സ്വന്തം പേരില്‍ കുറിച്ചു. 506 സിക്‌സ് അക്കൗണ്ടിലുള്ള കീറോണ്‍ പൊള്ളാര്‍ഡാണ് രണ്ടാം സ്ഥാനത്ത്.

ബി.പി.എല്ലില്‍ ഗെയ്ല്‍ നേടുന്ന നാലാം സെഞ്ചുറിയാണിത്. ആദ്യം ബാറ്റു ചെയ്ത ഗുല്‍ നിശ്ചിത ഓവറില്‍ 167 റണ്‍സടിച്ചപ്പോള്‍ 15.2 ഓവറില്‍ രംഗ്പുര്‍ റൈഡേഴ്‌സ് ലക്ഷ്യം മറികടന്നു. ജയത്തോടെ രംഗ്പുര്‍ ബി.പി.എല്ലിന്റെ ഫൈനലിലെത്തുകയും ചെയ്തു.