ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇനി വെറും സെക്കന്‍ഡുകള്‍ മാത്രം മതി

single-img
10 December 2017

ഇനിമുതല്‍ ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ വെറും സെക്കന്‍ഡുകള്‍ മാത്രം മതി.
ടി മൊബൈല്‍സും എറിക്‌സണുമാണ് പുതിയ ടെക്‌നോളജി അവതരിപ്പിച്ചിരിക്കുന്നത്. 60 സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മിനിറ്റുകള്‍ മതിയെന്നാണ് റിപ്പോര്‍ട്ട്.

1.1 ജിബി പിഎസ് വേഗതയാണ് ഇതിനു കിട്ടുക. പരീക്ഷണം വിജയകരമായെന്നാണ് വാര്‍ത്തകള്‍. ലൈസന്‍ഡ് അക്‌സസ് അസിസ്റ്റഡ് ടെക്‌നോളജിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഈ ടെക്‌നോളജി ഉപഭോക്താക്കളിലേക്ക് ലഭ്യമാക്കാന്‍ ഇനിയും സമയമെടുക്കുമെന്നു ടി മൊബൈല്‍സ്, എറിക്‌സണ്‍ അധികൃതര്‍ പറഞ്ഞു.