നിങ്ങളുടെ ആധാര്‍ നിങ്ങളല്ലാതെ മറ്റാരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ?: ഇതറിയാനായി ചെയ്യേണ്ടത് ഇത്രമാത്രം

single-img
10 December 2017

നിശ്ചിതകാലയളവിനുള്ളില്‍ നിങ്ങളുടെ ആധാര്‍ എവിടെയെങ്കിലും നിങ്ങളല്ലാതെ മറ്റാരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ഇത്ര മാത്രം ചെയ്താല്‍ മതി.

ആദ്യം https://resident.uidai.gov.in/notification-aadhaar എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക

തുടര്‍ന്ന് നിങ്ങളുടെ ആധാര്‍ നമ്പറും സെക്യൂരിറ്റി കോഡും നല്‍കുക

ആധാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ഫോണ്‍ നമ്പറിലേക്ക് ഒരു ഒടിപി കോഡ് ലഭിക്കും

ഈ ഒടിപി കോഡ് നല്‍കി മുന്നോട്ട് പോകുക

തുടര്‍ന്ന് വരുന്ന പേജില്‍ choose the period of information, number oft ransactions എന്ന ഓപ്ഷനുകള്‍ കാണാം

ഏതു കാലയളവിനുള്ളിലെ വിവരങ്ങളാണ് അറിയേണ്ടതെന്ന് രേഖപ്പെടുത്തിയാല്‍ ഇക്കാലയളവിനുള്ളില്‍ ആധാര്‍ നമ്പര്‍ ആരെങ്കിലും ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് കൃത്യമായി അറിയാന്‍ കഴിയും. എന്നാല്‍ ആരാണ് നിങ്ങളുടെ ആധാര്‍ ഉപയോഗിക്കാന്‍ ശ്രമിച്ചതെന്ന് അറിയാന്‍ കഴിയില്ല.

സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ ഉടന്‍ തന്നെ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ലോക്ക് ചെയ്യാനുള്ള സൌകര്യം ഇതിലുണ്ട്. പിന്നീട് നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഇത് അണ്‍ലോക്ക് ചെയ്യാനും കഴിയും.