മോ​ദി​യോ, രാ​ഹു​ലോ? ഗുജറാത്തിൽ വോട്ടെടുപ്പ് ആരംഭിച്ചു

single-img
9 December 2017

അഹമ്മദാബാദ്∙ ഗുജറാത്തിൽ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.സൗ​രാ​ഷ്‌​ട്ര​യി​ലെ​യും തെ​ക്ക​ൻ ഗു​ജ​റാ​ത്തി​ലെ​യും 89 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വി​ധി​യെ​ഴു​ത്ത്. മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​നി ഉ​ൾ​പ്പെ​ടെ 977 സ്ഥാ​നാ​ർ ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

22 വ​ർ​ഷ​മാ​യി സം​സ്ഥാ​നം ഭ​രി​ക്കു​ന്ന ബി​ജെ​പി​യും അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​ൻ കി​ണ​ഞ്ഞു ശ്ര​മി​ക്കു​ന്ന കോ​ൺ​ഗ്ര​സും ത​മ്മി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണു ഗു ​ജ​റാ​ത്തി​ൽ ന​ട​ക്കു​ന്ന​ത്. 14നു ​ന​ട​ക്കു​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ൽ 93 മ​ണ്ഡ​ല​ങ്ങ​ളി​ൽ‌ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും. 18നു ​ഫ​ലം പ്ര​ഖ്യാ​പി​ക്കും.വിവിപാറ്റ് സംവിധാനത്തോടെ 27158 ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ഉപയോഗിക്കുക.

അതിനിടെ, യുവജനത ഉൾപ്പെടെ വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. റെക്കോർഡ് പോളിങ് ഉണ്ടാവണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പോളിങ് വൈകുന്നേരം അഞ്ചുവരെയാണ്.

വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ദി​ശാ​സൂ​ചി​ക​യാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കോ​ൺ​ഗ്ര​സി​നാ​യി രാ​ഹു​ൽ ഗാ​ന്ധി​യും നേ​രി​ട്ടാ​ണ് പ്ര​ചാ​ര​ണ​ങ്ങ​ൾ കൊ​ഴു​പ്പി​ച്ച​ത്.