മോദി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 37,54,06,23,616 രൂപ

single-img
9 December 2017

ന്യൂഡല്‍ഹി: മൂന്നര വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 37,54,06,23,616 രൂപ.ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. വിവരാവകാശ അപേക്ഷയ്ക്കു നല്‍കിയ മറുപടിയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് തുക വെളിപ്പെടുത്തിയത്.

ഗ്രേറ്റര്‍ നോയ്ഡ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനായ രാംവീര്‍ തന്‍വര്‍ ആണ് അപേക്ഷ നല്‍കിയത്.
ഇലക്‌ട്രോണിക് പരസ്യങ്ങള്‍ക്കായി 1,656 കോടി രൂപയാണ് ചെലവായത്. കമ്മ്യൂണിറ്റി റേഡിയോ, ഡിജിറ്റല്‍ സിനിമ, ദൂരദര്‍ശന്‍, ഇന്‍റര്‍നെറ്റ്, എസ്.എം.എസ്, ടി.വി എന്നിവയിലൂടെയായിരുന്നു പരസ്യം. അച്ചടി മാധ്യമങ്ങള്‍ക്കായി ചെലവഴിച്ചത് 1698 കോടിയാണ്. പോസ്റ്ററുകള്‍, ലഘുലേഖകള്‍, കലണ്ടറുകള്‍ എന്നിവ അടങ്ങുന്ന പൊതുസ്ഥലങ്ങളിലെ പരസ്യങ്ങള്‍ക്കായി 399 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത്

2014 ജൂണ്‍ ഒന്നിനും 2015 മാര്‍ച്ച് 31 നു ഇടയില്‍ 448 കോടി രൂപയാണ് മന്ത്രാലയം ചെലവായത്. അടുത്ത വര്‍ഷങ്ങളില്‍ 542 കോടിയും 120 കോടി രൂപയും ചെലവഴിച്ചു എന്നാണ് കണക്കുകള്‍ പറയുന്നത്. 2015 മാര്‍ച്ചില്‍ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രസംഗമായ ‘മാന്‍ കി ബാത്തിന്റെ്’ പത്ര പരസ്യം നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ ചെലവിട്ടത് 8.5 കോടി രൂപയാണെന്നാണ് കണക്ക്.