വോട്ടിംഗ് യന്ത്രങ്ങള്‍ ബ്ലൂ ടൂത്തുമായി ബന്ധിപ്പിച്ചിരിക്കുന്നു: തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ തെളിവ് നിരത്തി കോണ്‍ഗ്രസ്

single-img
9 December 2017

ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ബ്ലൂ ടൂത്തുമായി ബന്ധിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയെന്ന് കാണിച്ച് പരാതി. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ള വിവരങ്ങള്‍ തെളിവായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ കോണ്‍ഗ്രസ് പരാതി നല്‍കി.

പോര്‍ബന്തറിലാണ് ഇത്തരമൊരു അട്ടിമറി നടന്നതായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൂടിയായ അര്‍ജുന്‍ മൊദാവാഡിയ വെളിപ്പെടുത്തിയത്. ഇവിടുത്തെ ഇ.വി.എമ്മുകള്‍ ബ്ലൂടൂത്തുമായി കണക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

വോട്ടിംഗ് യന്ത്രത്തിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പരാതി വരുന്നുണ്ട് എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് എംപിയും സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേല്‍ പറഞ്ഞു.