പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണം;ചൈനയ്ക്കു പുറമേ പൗരൻമാർക്ക് മുന്നറിയിപ്പുമായി യുഎസും

single-img
9 December 2017


ഭീകരവാദ ഭീഷണി നിലനിൽക്കുന്നതിനാൽ പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരൻമാർക്ക് മുന്നറിയിപ്പുമായി അമേരിക്ക. സ്വദേശികളും വിദേശികളുമായ ഭീകരസംഘടനകളുടെ ഭീഷണി പാക്കിസ്ഥാനുമേൽ നിലനിൽക്കുന്നുണ്ടെന്നും അമേരിക്ക പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി.

പാക്കിസ്ഥാനിൽ ജോലി ചെയ്യുന്ന തങ്ങളുടെ പൗരന്മാർക്കും ജീവനു ഭീഷണിയുണ്ടെന്നും കരുതലോടെയിരിക്കണമെന്നും കഴിഞ്ഞ ദിവസം ചൈനയും മുന്നറിയിപ്പു നൽകിയിരുന്നു. ആൾക്കൂട്ടങ്ങളും തിരക്കേറിയ ഇടങ്ങളും പരമാവധി ഒഴിവാക്കണമെന്നായിരുന്നു നിർദേശം. ഏഴു മാസം മുന്‍പ് മേയിലും ഇത്തരത്തിലൊരു അറിയിപ്പ് യുഎസ് ആഭ്യന്തര വകുപ്പ് തങ്ങളുടെ പൗരന്മാർക്കു നൽകിയിരുന്നു.

സർക്കാർ ഉദ്യോഗസ്ഥകർക്കും സന്നദ്ധ സംഘടനകൾക്കും നേരെ ആക്രമണങ്ങൾ നടക്കുന്നുണ്ട്. മോചനദ്രവ്യം ആവശ്യപ്പെടുന്നതിനായി ആളുകളെ തട്ടിക്കൊട്ടു പോകാനും സാധ്യതയുണ്ടെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.