ലൗ ജിഹാദ് ആരോപിച്ച് കൊലപാതകം; അഫ്‌റാസുള്‍ ഖാന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് മമതാ ബാനര്‍ജി

single-img
9 December 2017


ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട അഫ്രസുലിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പശ്ചിമ ബാംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും മമത പറഞ്ഞു. കൊല്‍കത്തയില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത.

രാജസ്ഥാനില്‍ വച്ചാണ് അഫ്‌റാസുള്‍ ഖാന്‍ എന്ന തൊഴിലാളി ക്രൂരമായി കൊലചെയ്യപ്പെട്ടത്. ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ ആദ്യം മഴു കൊണ്ട് വെട്ടിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. സംഭവത്തില്‍ ശംഭുലാല്‍ രേഗര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.