യൂട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന്റെ തല ഓവനില്‍ കുടുങ്ങി

single-img
9 December 2017

വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന്റെ തല ഓവനില്‍ കുടുങ്ങി. യൂട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് 22 കാരന്റെ തല മൈക്രോവേവ് ഓവനില്‍ കുടുങ്ങിയത്. പ്ലാസ്റ്ററിങ് പദാര്‍ഥം കുഴച്ച്‌ മൈക്രോ വേവ് ഓവനുള്ളില്‍ നിറച്ചതിനു ശേഷം മുഖം അതില്‍ അമര്‍ത്തുകയും അങ്ങനെ മുഖത്തിന്റെ ആകൃതി സൃഷ്ടിക്കുന്ന വീഡിയോ ചിത്രീകരിക്കുകയായിരുന്നു യുവാവിന്റെയും സുഹൃത്തുക്കളുടെയും ലക്ഷ്യം. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു എന്നുമാത്രം.

എന്നാല്‍ ഓവന്റെ സ്വിച്ച്‌ ഓണ്‍ ചെയ്യാതിരുന്നത് വലിയ അപകടം ഒഴിവാക്കി. തുടര്‍ന്ന് വെസ്റ്റ് മിഡില്‍ ലാന്‍ഡ് ഫയര്‍ സര്‍വീസ് എത്തിയാണ് യുവാവിന്റെ തല പുറത്തെടുത്തത്. യുവാവിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ഒന്നരമണിക്കൂറോളം ശ്രമിച്ചിരുന്നു. എന്നാല്‍ ഫലം കാണാതെ വന്നതിനെ തുടര്‍ന്ന് വിദഗ്ധരുടെ സേവനം തേടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ വെസ്റ്റ് മിഡില്‍ ലാന്‍ഡ് ഫയര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.