ഇനിമുതല്‍ പകലും ഹെഡ്‌ലൈറ്റിട്ട് കാര്‍ ഓടിക്കണം; ഉത്തരവുമായി സര്‍ക്കാര്‍

single-img
9 December 2017

ഇരുചക്രവാഹനങ്ങള്‍ക്ക് ഓട്ടോ ഹെഡ്‌ലാമ്പ് ഓണ്‍ എന്ന സംവിധാനം നിര്‍ബന്ധമാക്കാന്‍ ഈ വര്‍ഷമാദ്യമായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സുരക്ഷ മുന്‍നിര്‍ത്തി വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്ന വേളയില്‍ തന്നെ ഹെഡ്‌ലൈറ്റ് കത്തുകയെന്ന ലക്ഷ്യമായിരുന്നു ഓണ്‍ ഹെഡ്‌ലാമ്പ് ഓണ്‍ സംവിധാനം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിച്ചത്. ഇപ്പോള്‍ ഇതേ വ്യവസ്ഥ കാറുകളിലും ഏര്‍പ്പെടുത്തിയിരിക്കുകയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍.
2018 ജനുവരി ഒന്ന് മുതല്‍ പകല്‍ സമയങ്ങളിലും ഹെഡ്‌ലൈറ്റ് പ്രകാശിപ്പിച്ച് മാത്രമേ കാറോടിക്കാന്‍ പാടുള്ളൂവെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.ഹെഡ്‌ലൈറ്റ് കത്തിച്ച് വരുന്ന വാഹനങ്ങള്‍ നിരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതിനാല്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

റോഡ് സുരക്ഷാ കൗണ്‍സില്‍ അധികൃതരുമായി നടന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി രഘുബര്‍ ദാസാണ് ഇക്കാര്യം സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.