ഡാവിഞ്ചിയുടെ ‘ലോകരക്ഷകൻ’ മൂവായിരം കോടിക്ക് വാങ്ങിയത് സൗദി രാജകുമാരന്‍

single-img
9 December 2017

അബുദാബി: വിശ്വവിഖ്യാത ചിത്രകാരന്‍ ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ലോകരക്ഷകന്‍ എന്നര്‍ഥം വരുന്ന ‘സാല്‍വദോവര്‍ മുണ്ടി’ എന്ന ചിത്രം വാങ്ങിയത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണെന്ന് റിപ്പോര്‍ട്ട്.

ബദർ ബിൻ അബ്ദുല്ലയെന്ന സൗദി രാജകുടുംബാംഗമാണു പെയിന്റിങ് വാങ്ങിയതെന്ന വാർത്തകൾക്കിടെയാണ്, യഥാർഥ ഉടമ സൽമാൻ രാജകുമാരനാണെന്നു യുഎസ് ഇന്റലിജൻസിനെ ഉദ്ധരിച്ചു വാൾ സ്ട്രീറ്റ‌് ജേണൽ റിപ്പോർട്ട് ചെയ്തത്. ഒരു കലാരൂപത്തിനു ലേലത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയായ 45 കോടി ഡോളറിനു (ഏകദേശം 2925 കോടി രൂപ) സ്വന്തമാക്കിയ പെയിന്റിങ് ഇനി യുഎഇയിലെ ലൂവ്‌ർ അബുദാബി മ്യൂസിയത്തിലാകും സൂക്ഷിക്കുക.

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരന്‍ ലിയോനാര്‍ഡോ ഡാവിഞ്ചി വരച്ച ക്രിസ്തുവിന്റെ രൂപത്തിലുള്ള വിഖ്യാത ചിത്രമാണ് ‘സാല്‍വദോര്‍ മുണ്ടി’. 1505ലാണ് ഡാവിഞ്ചി ഈ ചിത്രം വരച്ചത്.