നിവിൻപോളി ഫാൻസിന്റെ വക തെറി അഭിഷേകം;’റിച്ചി’ വിമര്‍ശനത്തില്‍ മാപ്പു പറഞ്ഞ് രൂപേഷ്

single-img
9 December 2017

റിച്ചി വിമര്‍ശനത്തില്‍ സംവിധായകന്‍ രൂപേഷ് പീതാംബരന്‍ മാപ്പു പറഞ്ഞു. അഭിനേതാവ്, സംവിധായകന്‍ എന്നതിലുപരി താന്‍ ഒരു സിനിമാ പ്രേമിയാണെന്നും അതുകൊണ്ടാണ് റിച്ചിയെ വിമര്‍ശിച്ചതെന്നും രൂപേഷ് ഫേസ്ബുക്കില്‍ കുറിച്ചു. സിനിമാമേഖലയിൽ ജോലി ചെയ്യുന്ന ആൾ ആണെന്ന കാര്യം മറന്നുകൊണ്ടുള്ള പ്രതികരണം പലരെയും വേദനിപ്പിച്ചു. ഇതിന് താൻ മാപ്പ് ചോദിക്കുന്നുവെന്ന് രൂപേഷ് കുറിച്ചു. ഞാൻ കാരണം ഉണ്ടായ വേദനയ്ക്ക് ക്ഷമ ചോദിക്കുന്നുവെന്നും രൂപേഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉളിദവരു കണ്ടതേ’ എന്ന കന്നഡ സിനിമയുടെ റീമേക്ക് ആണ് റിച്ചി. എന്നാല്‍ ഒരു മാസ്റ്റര്‍പീസ് ആയ സിനിമയെ റീമേക്ക് ചെയ്ത് പീസ് ആക്കി കളഞ്ഞു എന്നായിരുന്നു രൂപേഷിന്റെ അഭിപ്രായം. രക്ഷിത് ഷെട്ടിയോട് വ്യക്തിപരമായ അടുപ്പമുണ്ടെന്നും ഒരു നടനും സംവിധായകനും തിരക്കഥാകൃത്തുമെന്ന നിലയിൽ അദ്ദേഹത്തിന്റെ സിനിമകൾ ഒരുപാട് ഇഷ്ടമാണെന്നും രൂപേഷ് പറയുന്നു. താൻ കഷ്ടപ്പെട്ട സമയം തൊട്ടേ രക്ഷിതിനെ അറിയാം .നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ താൻ വിസ്മയത്തോടെയാണ് രക്ഷിതിനെ നോക്കി കാണുന്നതെന്നും രൂപേഷ് ആദ്യ പോസ്റ്റില്‍ പറയുന്നു.

പ്രതികരണം ഇട്ടപ്പോൾ മുതൽ ഫെയ്സ്ബുക്കിൽ ഫാൻസിന്റെ വക അസഭ്യവർഷമായിരുന്നു. നിവിൻ പോളി ഞാൻ നിങ്ങളെയല്ല വിമർശിച്ചത് സിനിമയെയാണ് പറഞ്ഞതെന്നും ഗതികെട്ട് രൂപേഷ് പോസ്റ്റ് ചെയ്തിരുന്നു. അതിനുശേഷമാണ് ഈ മാപ്പുപറച്ചിൽ.

https://www.facebook.com/roopesh.peethambaran/posts/10156922981019922