അധിക ഭാരം: ഫട്നാവിസ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ നിലത്തിറക്കി

single-img
9 December 2017

നാസിക്: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അമിത ഭാരത്തെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ഇന്ന് രാവിലെ 9.30 ഓടെ ഒൗറംഗബാദില്‍ നിന്നും നാസിക്കിലേക്ക് പോകുന്നതിനിടെയാണ് അമിതഭാരമെന്ന് തിരിച്ചറിഞ്ഞ് ഹെലികോപ്റ്റന്‍ നിലത്തിറക്കിയത്. മുഖ്യമന്ത്രിക്കൊപ്പം ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജനും സഞ്ചരിച്ചിരുന്നു.

അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന സ്വകാര്യ കോപ്റ്ററില്‍ മുഖ്യമന്ത്രി ഫട്നാവിസ്, ആരോഗ്യ-ജലസേചന മന്ത്രി ഗിരീഷ് മഹാജന്‍, അഭിമന്യു പവാര്‍, മുഖ്യമന്ത്രി പേഴ്സണല്‍ അസിസ്റ്റന്‍റ് സതീഷ്, മുഖ്യമന്ത്രിയുടെ പാചകക്കാരനും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇവരെ കൂടാതെ പാചക സാധനങ്ങളും മറ്റ് വസ്തുക്കളും കോപ്റ്ററില്‍ കയറ്റിയിരുന്നു.