Latest News

ഗുജറാത്ത് തെരഞ്ഞെടുപ്പ്; വിവിധ ബൂത്തുകളിലായി 70ലേറെ വോട്ടിംഗ് യന്ത്രങ്ങള്‍ പ്രവർത്തനരഹിതമായി;വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നില്ലെങ്കില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് അഹമ്മദ് പട്ടേല്‍

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും സൂറത്തിലെ വിവിധ മണ്ഡലങ്ങളിലായി 70 ഓളം ഇലക്ട്രിക് വോട്ടിങ് യന്ത്രങ്ങള്‍ക്ക് കേട് സംഭവിച്ചതായി റിപ്പോര്‍ട്ട്. മെഷീനുകൾക്ക് തകരാർ സംഭവിച്ച ബൂത്തുകളിൽ അരമണിക്കൂറിലേറെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്.

തകരാർ സംഭവിച്ച വോട്ടിംഗ് മെഷീനുകൾ മാറ്റിയതിനു ശേഷം പകരം മെഷീനുകൾ എത്തിച്ച ശേഷമാണ് ഇവിടങ്ങളിൽ വോട്ടെടുപ്പ് പുനരാരംഭിച്ചത്.

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചിട്ടില്ലെങ്കില്‍ ഇത്തവണ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. 110 സീറ്റുകളില്‍ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.