മല്‍സ്യത്തൊഴിലാളികളെ രക്ഷിച്ച കേരളത്തിന് നന്ദി അറിയിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി

single-img
9 December 2017

ഓഖി ദുരന്തത്തില്‍ കടലില്‍പെട്ടുപോയ തമിഴ്നാടുകാരായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനും സുരക്ഷിതമായി തിരിച്ചയക്കാനും കേരള സര്‍ക്കാര്‍ ചെയ്ത സേവനങ്ങള്‍ക്ക് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നന്ദി പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് നന്ദി പറയുന്നത്.

അറബിക്കടലില്‍ മീന്‍പിടിക്കാന്‍ പോയ തമിഴ് മത്സ്യത്തൊഴിലാളില്‍ ഒരുപാട് പേര്‍ രക്ഷപ്പെട്ട് കേരളത്തിന്റെ തീരത്താണ് എത്തിയത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള സര്‍ക്കാരും കേരളത്തിലെ ജില്ലാ ഭരണ സംവിധാനങ്ങളും വലിയ സഹായമാണ് ചെയ്തതെന്ന് പളനിസ്വാമി പറഞ്ഞു.