കേരളത്തിലോടുന്ന വിവിധ ട്രെയിനുകള്‍ രണ്ട് മാസത്തേക്ക് റദ്ദാക്കി

single-img
8 December 2017

തിരുവനന്തപുരം: വിവിധ ട്രയിനുകള്‍ രണ്ട് മാസത്തേക്ക് റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വെ. എട്ട് മെമു, പാസഞ്ചര്‍ ട്രയിനുകളാണ് വെള്ളിയാഴ്ച മുതല്‍ റദ്ദാക്കിയത്. കായംകുളം പാതയില്‍ ട്രക്ക് റിന്യുവല്‍ മെഷീന്‍സ് ഉപയോഗിച്ച് അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. ഇതിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ട്രയിനുകള്‍ റദ്ദാക്കിയത്.

എന്നാല്‍ രാവിലെയും വൈകീട്ടുമുള്ള പ്രധാന പാസഞ്ചറുകള്‍ റദ്ദാക്കിയിട്ടില്ലെന്ന് റെയില്‍വെ അറിയിച്ചു.

റദ്ദാക്കിയ ട്രയിനുകള്‍
എറണാകുളം കൊല്ലം മെമു (രാവിലെ 5.50)
കൊല്ലം എറണാകുളം മെമു (രാവിലെ 7.45)
എറണാകുളം കായംകുളം പാസഞ്ചര്‍ (രാവിലെ 10.05)
കൊല്ലം എറണാകുളം മെമു (രാവിലെ 11.10)
എറണാകുളം കായംകുളം പാസഞ്ചര്‍ (ഉച്ചയ്ക്ക് 12.00)
കായംകുളം എറണാകുളം പാസഞ്ചര്‍ (ഉച്ചയ്ക്ക് 1.30)
എറണാകുളം കൊല്ലം മെമു (ഉച്ചയ്ക്ക് 2.40)
കായംകുളം എറണാകുളം പാസഞ്ചര്‍ (വൈകീട്ട് 5.10)