സൗദിയില്‍ മൊബൈല്‍ റീചാര്‍ജിനും ഓണ്‍ലൈന്‍ പര്‍ചേസിനും വാറ്റ് ബാധകം

single-img
8 December 2017

2018 ജനുവരി ഒന്ന് മുതല്‍ സൗദിയില്‍ മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍ വരുന്നതോടെ മൊബൈല്‍ റീചാര്‍ജിനും ടെലികമ്മ്യൂണിക്കേഷന്‍ സേവനത്തിനും വാറ്റ് ബാധകമാവും. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നതിനും പ്രോഗ്രാമുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും അഞ്ച് ശതമാനം വാറ്റ് ബാധകമാവുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്‌സ് വ്യക്തമാക്കി.

എന്നാല്‍ വിവിധ ലോണുകള്‍ക്കും എ.ടി.എം സേവനത്തിനും നികുതി ബാധകമാവില്ലെന്ന് സൗദി ബാങ്കുകളുടെ മേധാവിത്വമുള്ള സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ വഴി ബുക്കുകളും മാഗസിനുകളും വാങ്ങിക്കുന്നതിനും പ്രോഗ്രാമുകള്‍ ഇറക്കുമതി ചെയ്യുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും നിലവിലുള്ളത് അപേഗ്രേഡ് ചെയ്യുന്നതിനും വാറ്റ് അഞ്ച് ശതമാനം നികുതി ബാധകമായിരിക്കും.