മമ്മുട്ടി, ദുല്‍ഖര്‍, ഫഹദ് തുടങ്ങിയ മുസ്ലിം നടന്മാരെ നരകത്തിലെ വിറക് കൊള്ളികളാക്കാന്‍ മുസ്ലിം പുരുഷ മേധാവിത്വം തയ്യാറായിട്ടുണ്ടോ?: ‘ഫ്‌ലാഷ്മോബില്‍’ സമസ്ത നേതാവിന്റെ പ്രതികരണം

single-img
8 December 2017

മലപ്പുറം ഫ്‌ലാഷ് മോബുമായി ബന്ധപെട്ട് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പലതരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി സമസ്ത കേരളാ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ നേതാവ് ബഷീര്‍ ഫൈസി ദേശമംഗലം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

മതപരമായ നിബന്ധനകളില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ നൃത്തം ചെയ്ത പെണ്‍കുട്ടികളെയും അതുപോലെ അവരെ വിമര്‍ശിച്ച പുരുഷ സഹോദരന്മാരെയും നിശിതമായി വിമര്‍ശിക്കകയാണ് അദ്ദേഹം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

മലപ്പുറം ഫ്‌ലാഷ്‌മോബ്
ബി.പി കൂടുന്നതാര്‍ക്കു..!?
*********************
മലപ്പുറം ഫ്‌ലാഷ് മോബ് മായി ബന്ധപെട്ടു നിരവധി ചര്‍ച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്.
തീര്‍ച്ചയായും ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തെ പൗര എന്ന നിലക്ക് ആ പെണ്‍കുട്ടികള്‍ക്ക് അത്തരമൊരു നൃത്തം അവതരിപ്പിക്കുന്നതിന് സ്വാതന്ത്ര്യം ഉണ്ട്.
പക്ഷെ ഒരു ഇസ്ലാമിക വിശ്വാസിയുടെ അക്കാര്യത്തിലെ പരിധി എന്താണ് എന്ന് പറയേണ്ടത് മതം തന്നെയാണ്.
ഒന്നുകില്‍ അവര്‍ അത് പഠിച്ചിരിക്കണം.
അല്ലങ്കില്‍ തീര്‍ത്തും സഭ്യമായ രീതിയില്‍ അവരെ പ്രബോധനം ചെയ്യണം.
രണ്ടിനും രാജ്യം അനുവാദം നല്‍കുന്നുമുണ്ട്.
പക്ഷെ ഇവിടെ നടന്നത് എന്താണ്.?
സാമൂഹ്യ മാധ്യമങ്ങളിലൂടെ രൂക്ഷമായ വിമര്‍ശങ്ങള്‍ നടത്തി നമ്മുടെ പുരുഷ മേധാവിത്വം.
ഇസ്ലാമിക പ്രബോധനങ്ങളുടെ രീതി ശാസ്ത്രങ്ങളോട് ഒട്ടും യോചിക്കാത്ത രീതിയില്‍.
അതും തെറ്റു.
ഈ ആങ്ങളമാരുടെ പ്രതികരണത്തിലെ തെറ്റു കാരണം,
ആ സഹോദരിമാരുടെ ഡാന്‍സ് മതപരമായി ശെരിയാകുന്നുമില്ല.
ഞാന്‍ അതില്‍ ഉറച്ചു നില്‍ക്കുന്നു.
ഈ വിഷയത്തിലെ
ബഹളങ്ങള്‍ അവസാനിച്ചു ശാന്തമായിരുന്നു വായിക്കാന്‍ വേണ്ടിയാണ് പ്രതികരിക്കാതിരുന്നത്.
സിനിമയും,ഫുട്ബാളും,ക്ഷമാപണവും ഇതില്‍ ചര്‍ച്ചയാകുന്നത് കൊണ്ടു പൊങ്കാലയുടെ പൂരമാകും
എന്നുറപ്പുണ്ട്.
സാരമില്ല.
പക്ഷെ ചില കാര്യങ്ങള്‍
പറയാതെ വയ്യ.
1.മലപ്പുറം ജില്ലയില്‍ മാത്രമല്ല വടക്കന്‍ മലബാറിലെ പല കല്യാണ വേളകളിലും യുവാക്കളുടെ നാണം കെട്ട നൃത്തവും അഴിഞ്ഞാട്ടവും നടക്കുന്നല്ലോ,
എന്തേ ഈ ആത്മ രോഷം അപ്പോള്‍ നിങ്ങള്‍ ആങ്ങളമാര്‍ പ്രകടിപ്പിക്കുന്നില്ല.
‘സഹോദരാ,നരകത്തിലെ വിറകാകരുത് ട്ടാ..’
എന്ന ഹാഷ് ടാഗ് സ്റ്റയില്‍
ഡയലോഗോന്നും കാണാറില്ല.
ഇതേ മലപ്പുറം ജില്ലയില്‍ തന്നെ ഫുട്ബാള്‍ ഒരു ലഹരിയാണല്ലോ.
പുരുഷന്റെ ഔറത്തു എത്രയാണ് എന്ന മദ്രസയില്‍ പടിച്ചേ,??.
അപ്പോള്‍ മുട്ടോളം ഇറക്കമില്ലാത്ത ട്രൗസര്‍ ഇട്ടു കളിക്കുന്നത്,
ആ നഗ്‌നത കാണുന്നത്, നിങ്ങള്‍ എപ്പോഴെങ്കിലും എതിര്‍ത്തിട്ടുണ്ടോ..?
തനിച്ച ഹറാം അല്ലെ അതു.
അപ്പോ ഈ ദീനില്‍ ഇസ്ലാം പുറത്താണോ,അകത്താണോ.?
മഗ്‌രിബ് ഖളാ ആക്കി മൈതാനകളില്‍ കാല്പന്തു കളിയുടെ ലഹരിയില്‍ സയാഹ്നവും സന്ധ്യയും ചിലവഴിക്കുന്നവര്‍ എങ്ങിനെയാണ് ആ പെണ്കുട്ടികളെ കുറ്റം പറയുക..?
2.മമ്മുട്ടി,ദുല്‍ഖര്‍,മാമുക്കോയ,ഫഹദ്,തുടങ്ങി എത്രയോ ‘മുസ്ലിം’ സിനിമ നടന്മാരുണ്ടു എപ്പോഴെങ്കിലും അവരെ നരകത്തിലെ വിറക് കൊള്ളികളാക്കാന്‍ ഈ മുസ്ലിം പുരുഷ മേധാവിത്വം തയ്യാറായിട്ടുണ്ടോ..?
മുസ്ലിം നടിമാര്‍ക്കെതിരെ ഉണ്ടായിട്ടുണ്ടാകാം.
പക്ഷെ ഈ നടന്മാര്‍ക്കെതിരെ,
സാമൂഹ്യ മാധ്യമങ്ങളില്‍ വെട്ടു കിളികളെ പോലെ ഇറങ്ങി അസഭ്യ വര്‍ഷം നടത്തിയിട്ടുണ്ടോ..?
ഇല്ലന്ന് മാത്രമല്ല അവരുടെ ഫാന്‌സുകരും,റിലീസ് സിനിമയുടെ ആദ്യ ടിക്കറ്റിനു തിരക്കുന്നവര്‍ കൂടിയാണ് എന്നു വരുമ്പോഴാണ്,
‘പെണ്ണേ,നിനക്ക് മരിക്കേണ്ടേ..’
ഫേസ്ബുക് കമന്റിന്റെ രസം അറിയുക.
3.ഇസ്ലാമിക വിരുദ്ധ പ്രവര്‍ത്തനം കാണുമ്പോള്‍ തീര്‍ച്ചയായും അവര്‍ സ്വര്‍ഗ്ഗത്തില്‍ എത്തണം എന്ന സ്‌നേഹം കൊണ്ട് സദുപദേശം ചെയ്യേണ്ടത് തന്നെയാണ്.
ആ കടമ പണ്ഡിതന്മാരും രക്ഷിതാക്കളും അല്ലാത്തവരും നിര്‍ വഹിക്കേണ്ടത് തന്നെയാണ്.
ഉപദേശിക്കാന്‍ മാത്രമേ കഴിയൂ നിര്‍ബന്ധിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല.
കാരണം ആവിഷ്‌കാര സ്വാതന്ദ്ര്യത്തിന്റെ അലാങ്കുമായി വരാന്‍ ആളുകള്‍ ഉണ്ട്.
കണ്ണൂരില്‍ ഇതേ ഫഌഷ് മൊബ് ചെയ്ത ഒരു സഹോദരിയെ അമ്മ തെരുവില്‍ ഇട്ടു പൊട്ടിച്ചു.
അതു ചര്‍ച്ചയെ ആയില്ല.
റേഡിയോ ജോക്കിക്കു വിഷയമേ ആയില്ല.
കാരണം അത് ‘മലപ്പുറം’ ആയില്ല.
ഒരു മുസ്ലിം ഉമ്മയാണ് അടിച്ചത് എങ്കില്‍ കാണാമായിരുന്നു പുകില്.
സകല ചാനലുകളിലെയും
ഷൈലേക്കുമാര്‍ സമുദായത്തിന്റെ ഒരു റാത്തല്‍ ഇറച്ചിക്ക് വേണ്ടി
മൂര്‍ച്ചയുള്ള നാവു കൊണ്ട് തലങ്ങും വിലങ്ങും വെട്ടുമായിരുന്നു.
4.മത പ്രഭാഷണങ്ങളിലും ചില മാറ്റങ്ങള്‍ അനിവാര്യമാകുന്നുണ്ട്.
സ്ത്രീ കേന്ദ്രീകൃത വിഷയാവതരണങ്ങളാണ് പലപ്പോഴും ബഹുമാന്യരായ പ്രഭാഷകരില്‍ നിന്നും ഉണ്ടാകുന്നത്.
തീര്‍ച്ചയായും അതവര്‍ പറയേണ്ടത് തന്നെയാണ്.
രാജ്യത്തെ ഫെമിനിസ്റ്റുകളെയോ,
പുരോഗമന വാദികളെയോ,
അള്‍ട്രാ സെക്യൂലറിസ്റ്റു കളെയോ ഭയന്നു
അതു മാറ്റി വെക്കാന്‍ കഴിയുന്നത് അല്ല.
പക്ഷെ പ്രഭാഷങ്ങള്‍ക്കിടയില്‍ ഉദാഹരണമായി പറയുന്ന ചില ആനുകാലിക സംഭവങ്ങള്‍ മാത്രം ക്ലിപ്പ് ആക്കി പുറത്ത് വിടുന്ന ഒരു പ്രവണത ഏറി വരുന്നുണ്ട്.
അത്തരം ഭാഗങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വിടുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രതികരണം ഇവര്‍ ഇതു മാത്രം പറയുന്നവര്‍ ആണ് എന്നതാണ്.
ഈ ക്ലിപ്പുകള്‍ തയ്യാറാക്കുന്നവര്‍ പുറത്തുള്ളവര്‍ അല്ല എന്നതാണ് വസ്തുത.
എന്നാല്‍ സദുദ്ദേശപരമായി തുടങ്ങിയ ആ നീക്കം പക്ഷെ പണ്ഡിതന്മാറെ അവമതിക്കാന്‍ കാരണം ആകുന്നുണ്ട് എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു.
അതു കൊണ്ടു സാമുഹ്യ മാധ്യമങ്ങള്‍ വളരെ വലിയ ഇന്‍ഫ്‌ലുവന്‍സ് ഉണ്ടാക്കാന്‍ കഴിവുള്ള ഒന്നാണ് എന്നു തിരിച്ചറിയുകയും.
അവ സമൂഹത്തിന്റെ ധാരണകളെ രൂപപ്പെടുത്തും എന്ന ബോധ്യത്തോടെയും വിഷയങ്ങള്‍ അവതരിപ്പിക്കണം.
5.റേഡിയോ ജോക്കി മത പ്രഭാഷണ ശൈലിയെ പരിഹസിച്ചു പ്രതികരിച്ചത് ഇതോടൊപ്പം ചേര്‍ത്തു വെക്കുക.
അദ്ദേഹത്തിന്റെ അത്തരം
പരാമര്‍ശം തെറ്റായി എന്നു തന്നെയാണ് എന്റെ അഭിപ്രായം.
ക്ഷമാപണം അംഗീകരിക്കുന്നു.
അതേ സമയം അദ്ദേഹത്തെ സഭ്യമല്ലാത്ത രീതിയില്‍ വിമര്ശിച്ചതും മോശമായി എന്നു തന്നെയാണ് എനിക് പറയാനുള്ളത്.
ക്ഷമാപണം നന്നായി എന്നര്‍ത്ഥം.
6.അതേ സമയം ഒരു പക്ഷത്ത് മുസ്ലിം ‘നമേധയം’
ആകുമ്പോഴാണ് എല്ല ചര്‍ച്ചകളും എരിവുണ്ടാകുന്നത് എന്നത് എന്തു കൊണ്ടാണ്.
ഇപ്പോഴിതാ വനിതാ കമ്മീഷന്‍ ഇടപെടുന്നു.
അതിവേഗത്തില്‍ സ്വമേധയാ,
നല്ല കാര്യം തന്നെയാണ്.
പക്ഷെ ഈ ശുഷ്‌കാന്തി പൊസിറ്റിവായ വിഷയങ്ങളില്‍ കണ്ടില്ല.
മുസ്ലിം പെണ്കുട്ടിയുടെ പര്‍ദ്ധയെ കുറിച്ചു നിശിതമായ വിമര്‍ശനം ഉണ്ടായപ്പോള്‍ ആരും ഇടപെട്ടു കണ്ടില്ല.
സ്വന്തം ഇഷ്ടപ്രകാരം പര്‍ദ ധരിച്ച പെണ്കുട്ടികളുടെ ആവിഷകാര സ്വാതന്ത്ര്യം അപ്പൊ ആര്‍ക്കും പ്രശനമായിരുന്നില്ല.
ഹാദിയയുടെ ആവിഷകര സ്വാതന്ത്ര്യം..!?
ഹേയ് അതു മിണ്ടരുത്..!!
അപ്പോള്‍ ആര്‍ക്കാണ്
എന്തിനാണ് താത്ത കുട്ടികളുടെ കര്യത്തില്‍ ഇങ്ങിനെ ബി.പി കയറുന്നത്..!?
ബശീര്‍ ഫൈസി ദേശമംഗലം
*******************
(https://m.facebook.com/story.php…)

മലപ്പുറം ഫ്ലാഷ്മോബ്ബി.പി കൂടുന്നതാർക്കു..!?*********************മലപ്പുറം ഫ്ലാഷ് മോബ് മായി ബന്ധപെട്ടു നിരവധി…

Posted by Basheer Faizy Deshamangalam on Wednesday, December 6, 2017