പ്രമുഖ സൂഫിവര്യന്‍ സയ്യിദ് പി.എസ്.കെ തങ്ങള്‍ അന്തരിച്ചു

single-img
8 December 2017

കോഴിക്കോട്: കളന്‍തോട് പരതപൊയില്‍ മജ്‌ലിസുല്‍ മുഹമ്മദിയ്യയിലെ ആത്മീയ ഗുരുവും പ്രമുഖ സൂഫിവര്യനുമായ സയ്യിദ് പി.എസ്.കെ തങ്ങള്‍ (ഉപ്പാവ 77) അന്തരിച്ചു. കബറടക്കം ഇന്ന് വൈകിട്ട് അഞ്ചിന്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 2.20 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ജീവകാരുണ്യ മേഖലകളില്‍ നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുള്ളയാളായിരുന്നു ഇദ്ദേഹം. പ്രവാചക പരമ്പരയിലെ 33ാമത്തെ പേരമകനാണ് സയ്യിദ് പി.എസ്.കെ തങ്ങള്‍. പതിനായിരത്തോളം ശിഷ്യഗണങ്ങളുണ്ട് ഇദ്ദേഹത്തിന്. കഴിഞ്ഞ 40 വര്‍മായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളെ സഹായിക്കാനായി നടത്തുന്ന സ്‌നേഹസംഗമം എന്ന ചടങ്ങ് പ്രശസ്തമാണ്.