മത്സരത്തിനിടെ കോഹ്‌ലിയുടെ തമാശ കേട്ട് അമ്പയര്‍ പോലും പൊട്ടിചിരിച്ചു പോയി: വീഡിയോ കാണാം

single-img
8 December 2017

https://www.youtube.com/watch?time_continue=18&v=tefwRVVu9rs

ഫിറോസ്ഷാ കോട്‌ലാ സ്റ്റേഡിയത്തില്‍ നടന്ന ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിനിടെയായിരുന്നു രസകരമായ സംഭവം നടന്നത്.
ലങ്കയുടെ രണ്ടാം ഇന്നിങ്‌സിനിടെ മുഹമ്മദ് ഷമി എറിഞ്ഞ ആറാം ഓവറില്‍ സദീര സമരവിക്രമ പുറത്തായി. ഷമിയുടെ ബൗണ്‍സര്‍ ബാറ്റില്‍ തട്ടി നേരെ ചെന്നത് അജിങ്ക്യ രഹാനെയുടെ കൈയിലാണ്.

അമ്പയര്‍ ഔട്ട് വിളിക്കുകയും ചെയ്തു. എന്നാല്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് സമരവിക്രമ വാദിച്ചു. ഡി.ആര്‍.എസ് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഫലം വന്നപ്പോള്‍ അമ്പയറുടെ തീരുമാനം ശരിയാണെന്ന് വ്യക്തമായി. സമരവിക്രമ ക്രീസ് വിടുകയും ചെയ്തു.

ഇതിനിടയിലാണ് കോഹ്‌ലി അമ്പയര്‍ നിയേല്‍ ലോങ്ങുമായി തമാശ പങ്കിട്ടത്. കോഹ്‌ലിയുടെ തമാശ കേട്ട് അമ്പയര്‍ ചിരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.