‘ഫീല്‍ഡിങ്ങില്‍ ഇന്ത്യയുടെ രണ്ടു താരങ്ങള്‍ ഇപ്പോഴും ശരാശരിക്കു താഴെ: പൂജാരയുടെ ഫീല്‍ഡിങ് ഹാന്‍ഡ് ബ്രേക്കിലോടുന്ന വാഹനം പോലെ’

single-img
8 December 2017


രണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഫീല്‍ഡിങ്ങില്‍ ഇപ്പോഴും ശരാശരിക്കു താഴെയാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌ക്കര്‍. ഫിറോസ്ഷാ കോട്‌ലയില്‍ ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിനിടെ കമന്ററി ബോക്‌സിലിരുന്നായിരുന്നു ഗവാസ്‌ക്കറുടെ വിമര്‍ശനം.

രവിചന്ദ്ര അശ്വിനും ചേതേശ്വര്‍ പൂജാരയുമാണ് ആ രണ്ടു താരങ്ങള്‍. ഹാന്‍ഡ് ബ്രേക്കിലോടുന്ന വാഹനം പോലെയാണ് പൂജാരയുടെ ഓട്ടം എന്നാണ് ഗവാസ്‌ക്കര്‍ വിമര്‍ശിച്ചത്. പന്തിന് പിന്നാലെ പൂജാര ഓടുമ്പോഴായിരുന്നു ഗവാസക്കറുടെ ലൈവ് കമന്ററി.

അശ്വിനെയും ഗവാസ്‌ക്കര്‍ വെറുതെ വിട്ടില്ല. അശ്വിന്‍ ഫീല്‍ഡിങ്ങ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുണ്ടാകാം, പക്ഷേ വലിയ പുരോഗതിയൊന്നുമില്ലെന്നായിരുന്നു ഗവാസ്‌ക്കറുടെ വിമര്‍ശനം.