‘തല അജിത്ത് സിംപിളാണ്’: താരജാഡയില്ലാത്ത ഒരു സാധാരണക്കാരന്‍: ഈ ചിത്രങ്ങള്‍ പറയും അത്

single-img
8 December 2017

തന്റെ മകന്റെ സ്‌കൂള്‍ കായിക പരിപാടി കാണാനെത്തിയ നടന്‍ അജിത്തിന്റെ ചിത്രം വൈറലാകുന്നു. മകന്റെ പരിപാടികള്‍ കണ്ട് മറ്റു രക്ഷിതാക്കളുടെ ഇടയില്‍ അജിത് നില്‍ക്കുന്നതാണ്‌ ചിത്രത്തിലുള്ളത്. അജിത്തിന്റെ മകന്‍ അദ്വിക് സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

ഒടുവില്‍ മല്‍സരങ്ങളില്‍ പങ്കെടുത്ത തളര്‍ന്ന മകനെ തോളില്‍ എടുത്ത് അജിത് നടന്നു നീങ്ങുന്ന ചിത്രം ആരാധകരുടെ മനം കവര്‍ന്നിട്ടുണ്ട്.