പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

single-img
8 December 2017

പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റേതാണ് തീരുമാനം. നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി. മാര്‍ച്ച് 31നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവായേക്കും.

സമയപരിധി നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ആധാറുമായി ബന്ധപ്പിക്കുന്നത്തില്‍ പലര്‍ക്കും പ്രായോഗിക ബുദ്ധിമുട്ട് നേരിട്ടതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. അതേ സമയം, മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി ആറ് വരെയാണ്.