ഹാദിയയ്ക്ക് സ്വാതന്ത്ര്യം വേണമെന്ന് മുറവിളി കൂട്ടുന്നവര്‍ നസ്രാണിയെ കെട്ടിയ തന്റെ സ്വാതന്ത്ര്യം ഹനിക്കുന്നു: തുറന്നടിച്ച് ഷഹിന്‍ ജോജോ

single-img
7 December 2017

മതമൗലികവാദികളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി മിശ്രവിവാഹിതയായ ഡിവൈഎഫ്‌ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹാദിയയ്ക്ക് സ്വാതന്ത്ര്യം വേണമെന്ന് മുറവിളി കൂട്ടുന്നവര്‍ പക്ഷെ അന്യമതസ്ഥനെ കെട്ടിയ താനുള്‍പ്പടെയുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുകയാണെന്നാണ് ഷഹിന്‍ ജോജോ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

എറണാകുളം ആലുവാ സ്വദേശിയായ ഷഹിന്‍ ജോജോ 2005ലാണ് വിവാഹിതയാകുന്നത്. എന്നാല്‍, ഷാഹിന്റെ കുടുംബം ഈ ബന്ധം അംഗീകരിച്ചില്ല. ഷാഹിനെ വീട്ടില്‍ കയറാനോ അമ്മയെ കാണാനോ ഈ ബന്ധുക്കള്‍ അനുവദിച്ചിരുന്നുമില്ല. ഇതേ ആളുകള്‍ തന്നെയാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഹാദിയക്ക് സ്വാതന്ത്ര്യം വേണമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞത് എന്ന് ഷാഹിന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇന്നലെ വൈകിട്ട് പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ സംസാരവിഷയമാണ്. മലപ്പുറത്ത് ഫ്‌ളാഷ് മോബ് നടത്തിയ പെണ്‍കുട്ടികള്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ സൈബര്‍ അക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഷാഹിന്റെ പോസ്റ്റ്.