കന്യാകുമാരി ദേശീയപാത ഉപരോധിച്ച് മല്‍സ്യത്തൊഴിലാളികളുടെ വന്‍ പ്രതിഷേധം: ട്രെയിനുകളും റദ്ദാക്കി

single-img
7 December 2017

ചെന്നൈ: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു തമിഴ്‌നാട്ടില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. കാണാതായ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

കുഴിത്തുറയില്‍ റെയില്‍, റോഡ് ഗതാഗതം തടസപ്പെടുത്തി. പ്രതിഷേധത്തെ തുടര്‍ന്നു നിരവധി ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം –തിരുച്ചിറപ്പള്ളി എക്‌സ്പ്രസ്, കൊച്ചുവേളി –നാഗര്‍കോവില്‍ പാസഞ്ചര്‍, കന്യാകുമാരി –കൊല്ലം മെമു എന്നിവയാണു റദ്ദാക്കിയത്. ബെംഗളൂരു കന്യാകുമാരി എക്‌സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.

ഒന്‍പത് തീരദേശ പഞ്ചായത്തുകളില്‍നിന്നുള്ള നാട്ടുകാരാണ് പ്രതിന്മഷേധത്തില്‍ പങ്കെടുക്കുന്നത്. അയ്യായിരത്തിലധികം പേരാണ് ഉപരോധത്തില്‍ പങ്കെടുക്കുന്നത്. 1,519 മല്‍സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ആരോപിച്ചാണ് പ്രതിഷേധം.