ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്വാര്‍ട്ടറിലെത്തിയ കേരളത്തിന് വിദര്‍ഭയ്‌ക്കെതിരെ തകര്‍പ്പന്‍ തുടക്കം

single-img
7 December 2017

രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിന് വിദര്‍ഭയ്‌ക്കെതിരെ തകര്‍പ്പന്‍ തുടക്കം. ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ കരുത്തരായ വിദര്‍ഭയുടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ കേരളം സ്വന്തമാക്കി കഴിഞ്ഞു. ടോസ് നേടിയ വിദര്‍ഭ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഗ്രൗണ്ടിലെ നനവ് മൂലം ആദ്യ ദിനം ഉച്ചയ്ക്കു ശേഷമാണ് മത്സരം തുടങ്ങിയത്. 83 വര്‍ഷമായ രഞ്ജി ട്രോഫിയില്‍ ആദ്യമായാണ് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. 24 ഓവര്‍ മാത്രം എറിഞ്ഞ ആദ്യദിനം മൂന്നിന് 45 എന്ന പരിതാപകരമായ അവസ്ഥയിലാണ് വിദര്‍ഭ.

കരുത്തരായ വിദര്‍ഭയുടെ വലിയ പ്രതീക്ഷകളിലൊന്നായിരുന്ന ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ക്കാനായത് കേരളത്തിന് ആശ്വാസമാണ്. ക്യാപ്റ്റന്‍ ഫായിസ് ഫസല്‍, വസീം ജാഫര്‍, സഞ്ജയ് രാമസ്വാമി എന്നിവരാണ് വിദര്‍ഭ നിരയില്‍ പുറത്തായത്. 45 പന്തില്‍ 10 റണ്‍സ് മാത്രം നേടിയ ക്യാപ്റ്റന്‍ ഫായിസ് ഫസലാണ് ആദ്യം പുറത്തായത്.

എം.ഡി.നിധീഷിന്റെ പന്തില്‍ അരുണ്‍ കാര്‍ത്തിക്ക് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. പിന്നാലെയെത്തിയ വസീം ജാഫറിനെയും 12 റണ്‍സില്‍ കേരളം മടക്കി. കെ.സി. അക്ഷയുടെ പന്തില്‍ അരുണ്‍ കാര്‍ത്തിക്കിന്റെ ക്യാച്ചില്‍ തന്നെയാണ് വസീമും പുറത്തായത്. സ്‌കോര്‍ 37 ല്‍ നില്‍ക്കെ വിദര്‍ഭയുടെ മൂന്നാം വിക്കറ്റും വീണു. 17 റണ്‍സെടുത്ത സഞ്ജയ് രാമസ്വാമി കെ.സി. അക്ഷയ്ക്ക് വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. ഗണേഷ് സതീഷ്(9), കരണ്‍ ശര്‍മ(9) എന്നിവരാണ് ക്രീസില്‍