മലപ്പുറത്ത് അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

single-img
7 December 2017

പെരുവള്ളൂര്‍: മലപ്പുറം പെരുവള്ളൂരില്‍ അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പറങ്കിമാവില്‍ വീട്ടില്‍ ശാലു (18)ആണ് മരിച്ചത്. പിതാവ് ശശി പോലീസില്‍ കീഴടങ്ങി. മകള്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് അച്ഛന്റെ ക്രൂരകൃത്യം.

ഇന്നലെ രാത്രിയോടെയോ ഇന്ന് പുലര്‍ച്ചയോടെയോ ആണ് കൊലപാതകം നടന്നതെന്നാണ് സൂചന. വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിയാണ് ശശി.

പെരിന്തല്‍മണ്ണ താഴെക്കോടാണ് ശശിയുടെ ഭാര്യവീട്. രാവിലെ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു ശശി. പ്ലസ്ടുവിന് ശേഷം പി.എസ്.സി പരിശീലനം നടത്തുകയായിരുന്നു ശാലു.