യുഡിഎഫില്‍ നിന്ന് പലരും ഇടതുമുന്നണിയിലെത്തുമെന്ന് കോടിയേരി

single-img
7 December 2017

കണ്ണൂര്‍: ഇടതുമുന്നണി വിപുലീകരിച്ച് രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫില്‍ തര്‍ക്കം രൂക്ഷമാണെന്നും പലകക്ഷികളും ഇടതുമുന്നണിയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ബഹുജനഅടിത്തറ വിപുലീകരിക്കണം. ഇടതുമുന്നണിയുടെ രാഷ്ട്രീയ നിലപാടുകളോട് യോജിപ്പുള്ളവരെ മുന്നണിയുടെ ഭാഗമാക്കണം. അതുവഴി ശത്രുപക്ഷത്തെ കൂടുതല്‍ ദുര്‍ബലമാക്കണം. സംസ്ഥാനത്ത് തനിച്ച് ഭൂരിപക്ഷം കിട്ടുന്ന അവസ്ഥ വന്നാലും ഈ മുന്നണി സംവിധാനം തുടരുമെന്നും കോടിയേരി പറഞ്ഞു.

യുഡിഎഫില്‍ തര്‍ക്കം രൂക്ഷമാണ്. പലരും താമസിയാതെ ഇപ്പുറത്തെത്തും. ശത്രു പക്ഷത്ത് പ്രവര്‍ത്തിക്കുന്നവരെ നാം ക്ഷമാപൂര്‍വ്വം സമീപിക്കണം. രാഷ്ട്രീയ എതിരാളികളെ ദുര്‍ബലമാക്കണം. ഉത്തരവാദപ്പെട്ട നേതാക്കള്‍ ജനങ്ങളോട് സൗമ്യമായി പെരുമാറണം. അധികാരത്തിന്റെ ഗര്‍വ് കാണിക്കരുതെന്നും കോടിയേരി പറഞ്ഞു.