വായ്‌നാറ്റമാണോ പ്രശ്‌നം: ഒന്നു ശദ്ധ്രിച്ചാല്‍ പരിഹാരം കാണാവുന്നതേയുള്ളൂ

single-img
7 December 2017

വായിലെ ദുര്‍ഗന്ധം പലരെയും അലട്ടുന്ന പ്രശ്‌നമാണ്. മോണരോഗങ്ങള്‍, പല്ലിലെ കേടുപാടുകള്‍, പല്ലുകള്‍ക്കിടയില്‍ തങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, ഉദരസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയൊക്കെ വായ്‌നാറ്റത്തിന്റെ കാരണങ്ങളായി കണക്കാക്കപ്പെടുന്നു.

പലപ്പോഴും സദസ്സുകളില്‍ പലരും വായ് അമര്‍ത്തി നില്‍ക്കുന്നതിന്റെയും ശബ്ദം കുറച്ച് ആവശ്യത്തിനുമാത്രം സംസാരിക്കുവാന്‍ ശ്രദ്ധിക്കുന്നതിന്റെയും കൈവിരലുകള്‍ വായ്ക്ക് അഭിമുഖമായി വച്ച് സംസാരിക്കുന്നതിന്റെയുമൊക്കെ കാരണം ഇതു തന്നെ. ഒന്നു ശദ്ധ്രിച്ചാല്‍ ഇതിനു പരിഹാരം കാണാവുന്നതേയുള്ളൂ.

ഒരു കാലത്ത് കുരുമുളകും ഗ്രാമ്പുവും ഉപ്പും ഉമിക്കരിയും ചേര്‍ന്ന മിശ്രിതം പല്ലുകള്‍ വൃത്തിയാക്കുവാന്‍ ഉപയോഗിച്ചിരുന്നു. വേപ്പിലയും വേപ്പിന്റെ തണ്ടുമൊക്കെയായിരുന്നു മറ്റു പ്രയോഗങ്ങള്‍. ഇവയെല്ലാം തന്നെ പകൃതിദത്തമായ ഔഷധങ്ങളും പല്ലുകളേയും മോണകളുടേയും സംരക്ഷിച്ചു നിര്‍ത്തുവാന്‍ പര്യാപ്തവും ആയിരുന്നു.

വായിലെ ദുര്‍ഗന്ധം അകറ്റുവാന്‍ പൂര്‍വികര്‍ അനുഷ്ഠിച്ചു വന്നിരുന്ന ചില രീതികളുണ്ട്

കുരുമുളകുപൊടി, ഉപ്പ്, ഗ്രാമ്പുപൊടിച്ചത്, ഉമിക്കരി ഇവ ചേര്‍ത്ത് രാവിലെയും രാത്രിയിലും പല്ലു തേയ്ക്കുക. മോണരോഗങ്ങളെ പ്രതിരോധിക്കുവാനും വായിലെ ദുര്‍ഗന്ധം അകറ്റുവാനും ഈ മിശ്രിതം നല്ലതാണ്.

വേപ്പിലപൊടിച്ച് ഉപ്പും ചേര്‍ത്ത് പല്ലുതേയ്ക്കുന്നത് നല്ലതാണ്. വേപ്പിലയുടെ തണ്ടുകൊണ്ട് പല്ലിന്റെ ഇടകള്‍ വൃത്തിയാക്കുന്നത് ഒളിഞ്ഞിരിക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കും.

വേപ്പിന്‍ മരത്തിന്റെ തൊലി അടര്‍ത്തിയെടുത്ത് ചുട്ടെടുത്ത് പൊടിച്ച് അല്‍പ്പം കുരുമുളകുപൊടിയുമായി ചേര്‍ത്ത് പല്ലുതേച്ചാല്‍ വായുടെ ദുര്‍ഗന്ധം മാറുമെന്ന് മാത്രമല്ല പല്ലുകള്‍ക്ക് ബലം കിട്ടുകയും ചെയ്യും.

പെരുംജിരകം, രാമച്ചം, ഉപ്പ്, കുരുമുളക് ഇവയിട്ട് തിളപ്പിച്ചവെള്ളം ഭക്ഷണശേഷം വായില്‍ കൊള്ളുന്നത് വായിലെ ദുര്‍ഗന്ധത്തെ അകറ്റി നിര്‍ത്തും.

അടയ്ക്കാപൊടിയിട്ട് തിളപ്പിച്ച് നേര്‍പകുതി വറ്റിച്ച വെള്ളം വായില്‍ കൊള്ളുന്നതു നല്ലതാണ്.

ഉണക്കിപ്പൊടിച്ച ചെറുനാരങ്ങയുടെ തോട് ഉപ്പും ചേര്‍ത്ത് നല്ലെണ്ണയില്‍ മിക്‌സ് ചെയ്ത് കുഴമ്പുരൂപത്തിലാക്കി പല്ലു തേയ്ക്കുക. ഫലം ലഭിക്കും

ഭക്ഷണത്തിനുശേഷം ഒന്നോ, രണ്ടോ ഏലയ്ക്ക ചവയ്ക്കുന്നത് ശീലമാക്കാം. വായ്ക്ക് സുഗന്ധം ലഭിക്കും

വെറ്റില, ചുണ്ണാമ്പ്, അടയ്ക്ക എന്നിവ മാത്രം ചേര്‍ത്ത് ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ചര്‍വണം ചെയ്യുന്നത് വായില്‍ നിന്നും ബാക്ടീരിയകളെ അകറ്റി നിര്‍ത്തുവാന്‍ സഹായിക്കും.

അല്‍പ്പം കുരുമുളകും ഉപ്പും അടുപ്പില്‍ ചുട്ടെടുത്ത് പൊടിച്ച കുടംപുളിക്കൊപ്പം മിശണ്രം ചെയ്തും ഉപയോഗിക്കാം.

ന്മ കൊത്തമല്ലി ഇടയ്‌ക്കൊക്കെ വായിലിട്ടു ചവച്ചരയ്ക്കുന്നതും മല്ലിയില ചവച്ചരയ്ക്കുന്നതും തുളസിയിലയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം ഇടയ്‌ക്കൊക്കെ വായില്‍ കൊള്ളുന്നതും വായ്‌നാറ്റത്തിന്റെ താല്‍ക്കാലിക ശമനത്തിനു നല്ലതാണ്്.

വായില്‍ അസഹ്യമായ ദുര്‍ഗന്ധം സ്ഥിരമായി ഉണ്ടാകുന്നവരും, മോണരോഗങ്ങള്‍ ഉള്ളവരും ഒരു ഡോക്ടറുടെ സേവനം തേടുന്നത് നന്നായിരിക്കും. വായ്‌നാറ്റത്തെ ലഘുവായി കണ്ട് ചികിത്സിക്കാതിരിക്കരുത്.