ധോണി വീണ്ടും മഞ്ഞപ്പടയുടെ ക്യാപ്റ്റനായേക്കും

single-img
7 December 2017

ന്യൂഡല്‍ഹി: വാതുവെപ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേരിടുന്ന വിലക്ക് പിന്‍വലിച്ചതിന് പിന്നാലെ ടീം ക്യാപ്റ്റനായി മഹേന്ദ്ര സിംഗ് ധോണിയെ നിയോഗിക്കാന്‍ നീക്കം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം ഡയറക്ടര്‍ ജോര്‍ജ് ജോണാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.

ഐ.പി.എല്ലില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്ത ചെന്നൈ സുപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് 2015ലെ താരങ്ങളെ നിലനിര്‍ത്താന്‍ ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സില്‍ അനുമതി നല്‍കിയുന്നു. ഇതോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി തന്റെ ആദ്യ ടീമായ ചെന്നൈയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് ഏകദേശം ഉറപ്പായിരുന്നു.

2013 സീസണിലെ വാതുവെപ്പുമായി ബന്ധപ്പെട്ട് 2016ലും 2017ലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനും വിലക്കിയിരുന്നു. പിന്നീട് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ ഐ.പി.എല്ലില്‍ പിറന്നിരുന്നു. ധോണിയെ കൂടാതെ വെസ്റ്റ് ഇന്‍ഡീസ് താരം ഡെയ്ന്‍ ബ്രാവോയേയും ചെന്നൈ നിലനിര്‍ത്താന്‍ സാദ്ധ്യതയുണ്ട്.