മുഖ്യമന്ത്രിയുടെ കാര്‍ പെട്ടെന്ന് ബ്രേക്കിട്ടു; പിന്നില്‍ അഞ്ച് കാറുകളുടെ കൂട്ടയിടി: വീഡിയോ കാണാം

single-img
7 December 2017

പൊതു പരിപാടിക്കായി പോകുകയായിരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയടെ വാഹനവ്യൂഹമാണ് അപകടത്തില്‍പ്പെട്ടത്. രാജസ്ഥാനിലെ ഗുദ്ദ ഗോര്‍ജി എന്ന സ്ഥലത്തായിരുന്നു അപകടം. വീതി കുറഞ്ഞ റോഡില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്ന ഒരു ഫോര്‍ച്യൂണര്‍ എസ്‌യുവി പൊട്ടന്ന് ബ്രേക്കിടുകയായിരുന്നു.

ഇതേത്തുടര്‍ന്ന് പിന്നാലെ അഞ്ച് കാറുകള്‍ വരിവരിയായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനവ്യൂഹത്തിലുണ്ടായിരുന്ന മൂന്ന് ഫോര്‍ച്യൂണര്‍ എസ്‌യുവികള്‍ക്കൊപ്പം ഒരു സിഫ്റ്റും ഒരു ഡിസൈറുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കൂട്ടിയിടിയില്‍ വാഹനങ്ങളുടെ മുന്‍ പിന്‍ ബമ്പറുകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.