തിരുപ്പതിയിലേക്ക് പോയ സംഘം വാഹനാപകടത്തില്‍പെട്ടു; കുട്ടികളടക്കം 10 മരണം

single-img
7 December 2017

ത​മി​ഴ്നാ​ട്ടി​ലെ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 10 പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ മൂ​ന്നു സ്ത്രീ​ക​ളും ര​ണ്ടു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. മ​ധു​ര-​തി​രു​ച്ചി​റ​പ്പ​ള്ളി ദേ​ശീ​യ പാ​ത​യി​ൽ തു​വ​ര​ൻ​കു​റി​ച്ചി​യി​ലാ​ണ് അ​പ​ക​ടം.

നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്ന് തി​രു​പ്പ​തി​യി​ലേ​ക്ക് പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച ട്രാ​വ​ല​ർ വ​ഴി​യ​രു​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.