പ്രവാസികള്‍ക്ക് ചെലവ് കൂടും: നാട്ടിലേക്കയക്കുന്ന പണത്തിന് മൂല്യവര്‍ധിത നികുതി

single-img
6 December 2017

യു.എ.ഇയില്‍ നിന്ന് പണമിടപാടുകള്‍ക്കുള്ള സേവന നിരക്കിന് മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നു. ഇതോടെ നാട്ടിലേക്ക് പണമയക്കാനുള്ള ചെലവ് നേരിയ തോതില്‍ വര്‍ധിക്കും. യു.എ.ഇയില്‍നിന്ന് 1000 ദിര്‍ഹം വരെ അയക്കാന്‍ 16 ദിര്‍ഹമാണ് സേവന നിരക്ക്.

1000 ദിര്‍ഹത്തിന് മുകളിലുള്ള തുകയ്ക്ക് 22 ദിര്‍ഹമാണ് സര്‍വീസ് ചാര്‍ജായി ഈടാക്കുന്നത്. പല എക്‌സ്‌ചേഞ്ചുകളിലും വ്യത്യസ്ത നിരക്കാണ് ഫിസായി ഈടാക്കുന്നത്. ഫീസിന്റെ അഞ്ചു ശതമാനം വാറ്റായി നല്‍കണമെന്ന തീരുമാനം വിനിമയത്തെ കാര്യമായി ബാധിക്കില്ലെന്നാണ് പണമിടപാട് സ്ഥാപനങ്ങളുടെ പ്രതീക്ഷ.