കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്.സി മത്സരം മാറ്റി വയ്ക്കണമെന്ന് പോലീസ്

single-img
6 December 2017

കൊച്ചി: കൊച്ചിയില്‍ ഡിസംബര്‍ 31ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്.സി മത്സരം മാറ്റി വയ്ക്കണമെന്ന് കൊച്ചി പോലീസ് കമ്മീഷ്ണര്‍. പുതുവത്സരത്തില്‍ കൂടുതല്‍ സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കേണ്ടി വരുമെന്നതിനാല്‍ സ്റ്റേഡിയത്തില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഇത്തരമൊരു ആവശ്യം പോലീസ് മുന്നോട്ട് വെച്ചത്.

ഐഎസ്എല്ലിന് തീരുമാനിച്ചിരിക്കുന്ന വേദിയോ, തീയ്യതിയോ മാറ്റണമെന്നാണ് കമ്മീഷണര്‍ ഐഎസ്എല്‍ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് ഒരു കത്തും കമ്മീഷണര്‍ ഐഎസ്എല്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം തങ്ങള്‍ക്ക് ഇത്തരത്തില്‍ യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സ് വക്താവിന്റെ പ്രതികരണം.