പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ചൊവ്വാഴ്ച വിധി; വിചാരണ പൂര്‍ത്തിയായി

single-img
6 December 2017

കേരള മനഃസ്സാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കോടതി ചൊവ്വാഴ്ച വിധി പറയും. കേസിന്റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൂര്‍ത്തിയാക്കി. അസം സ്വദേശിയായ അമീറുല്‍ ഇസ്‌ലാം ആണ് കേസിലെ ഏകപ്രതി. കേസില്‍ അന്തിമവാദം നവംബര്‍ 21ന് ആരംഭിച്ചിരുന്നു.

നവംബര്‍ ഒന്നിന് അമീറുല്‍ ഇസ്‌ലാമിനെ നേരിട്ടു ചോദ്യംചെയ്യുന്ന നടപടി വിചാരണക്കോടതി പൂര്‍ത്തിയാക്കി. രണ്ടു ദിവസം കൊണ്ടാണ് ഇതു പൂര്‍ത്തിയായത്. 2016 ഏപ്രില്‍ 28നു വൈകിട്ട് 5.30നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണു ജിഷ കൊല്ലപ്പെട്ടത്.

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് കേസിലെ പ്രതി പിടിയിലായത്. വിചാരണ വേഗത്തിലാക്കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി കോടതിയില്‍ അപേക്ഷിച്ചിരുന്നു.