കുറ്റി തെറിച്ചത് ജഡേജ അറിഞ്ഞില്ല; ഗംഭീര അപ്പീലിംങ് കണ്ട് അമ്പയര്‍ പോലും അമ്പരന്നു

single-img
6 December 2017

ഡല്‍ഹി ടെസ്റ്റില്‍ നാലാം ദിനത്തിലെ അവസാന ഓവറിലായിരുന്നു സംഭവം. ഫ്രണ്ട് ഫൂട്ടില്‍ ജഡേജയെ ലക്മൽ പ്രതിരോധിച്ചെങ്കിലും പന്ത് വിക്കറ്റിലേക്ക് പോകുന്നത് തടയാന്‍ കഴിഞ്ഞില്ല. ഇതോടെ ലക്മൽ ക്‌ളീൻ ബൗൾഡ് .

വിക്കറ്റ് കീപ്പറും മറ്റു ഫീല്‍ഡര്‍മാരും ആഘോഷം തുടങ്ങിയപ്പോഴും ഔട്ടായത് മനസിലാക്കാതെ എല്‍ബിക്കായി ജഡേജ അപ്പീല്‍ ചെയ്യുകയായിരുന്നു. ബാറ്റ്സ്മാന്‍ ഔട്ടായശേഷവും ജഡേജയുടെ ഗംഭീര അപ്പീലിംങ് കണ്ട് അമ്പയര്‍ പോലും അമ്പരന്നുപോയി.

അപ്പോഴും ജഡേജക്ക് എന്താണ് സംഭവിച്ചതെന്ന് വലിയ ധാരണയുണ്ടായിരുന്നില്ല. കോഹ്ലി അടക്കമുള്ള സഹതാരങ്ങള്‍ ലക്മല്‍ ബൗള്‍ഡായെന്ന് പറഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയോടെ ജഡേജ ആഘോഷത്തില്‍ പങ്കു ചേരുകയായിരുന്നു.