പൂജാര ധവാന് ‘കിടിലന്‍ പണി’ കൊടുത്തു: അപരന്റെ ചിത്രം പോസ്റ്റ് ചെയ്ത് സേവാഗും

single-img
6 December 2017

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പിറന്നാളായിരുന്നു ഇന്നലെ. നാലാം ദിവസത്തെ മത്സരത്തിനു ശേഷം ഡ്രസിങ് റൂമിലായിരുന്നു ആഘോഷ പരിപാടികള്‍. ധവാന്‍ ചിത്രവും ബാറ്റിന്റെ രൂപവുമുള്ള കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഇതിനിടെ പൂജാര ധവാനെ കേക്കിലും സോസിലും കുളിപ്പിച്ചെടുത്തു.

പിറന്നാള്‍ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ ബിസിസിഐ ആണ് പങ്കുവച്ചത്. രോഹിത് ശര്‍മ, സുരേഷ് റെയ്‌ന എന്നിവര്‍ക്കൊപ്പം ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് അസോസിയേഷനും ധവാന് ആശംസകളുമായി എത്തി. തനിക്ക് ആശംസകള്‍ നേര്‍ന്നവര്‍ക്കെല്ലാം ധവാന്‍ തന്റെ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.

Happy Birthday Shika The One , as angrez commentators call . May you be "The One" who rescues Team India whenever​ needed and lay foundation for many victories Shikhar

Posted by Virender Sehwag on Tuesday, December 5, 2017

അതേസമയം ശിഖര്‍ ധവാന് തന്റെ പിറന്നാള്‍ ദിനത്തില്‍ മുന്‍ സൂപ്പര്‍ താരം വീരേന്ദ്രര്‍ സെവാഗിന്റെ വക സര്‍പ്രൈസ് സമ്മാനമാണ് കിട്ടിയത്. പിറന്നാള്‍ സന്ദേശത്തോടൊപ്പം ധവാന്റെ അപരന്റെ ഒരു ചിത്രം കൂടി പോസ്റ്റ് ചെയ്താണ് ആശംസ പങ്കുവെച്ചത്.

അടിയന്തിര ഘട്ടങ്ങളില്‍ ഇന്ത്യന്‍ ടീമിനെ രക്ഷിക്കുന്ന ഒരാള്‍, നിങ്ങള്‍ ഇനിയും അനേകം വിജയങ്ങള്‍ക്ക് അടിത്തറയാവുക എന്ന വാചകത്തോടെയാണ് സെവാഗ് പ്രിയ ക്രിക്കറ്റ് താരത്തിന് ആശംസ നേര്‍ന്നിരിക്കുന്നത്. ശിഖര്‍ ധവാനും, വീരേന്ദ്ര സെവാഗും ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് താരങ്ങളാണ്. സെവാഗിനൊപ്പം സച്ചിനും ധവാന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.