ആഷസില്‍ ഇംഗ്ലണ്ട് ചാരമായി: ഓസ്‌ട്രേലിയക്ക് കൂറ്റന്‍ ജയം; 2-0ന് മുന്നില്‍

single-img
6 December 2017അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 120 റണ്‍സിന്റെ കൂറ്റന്‍ വിജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 354 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 233 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ജോഷ് ഹെയ്‌സല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇന്ന് മത്സരത്തിന്റെ രണ്ടാം പന്തില്‍ തന്നെ ക്രിസ് വോക്‌സിനെ പുറത്താക്കി ജോഷ് ഹാസല്‍വുഡ് ഓസ്‌ട്രേലിയയ്ക്ക് ആധിപത്യം നല്‍കുകയായിരുന്നു. പിന്നീട് പിടിച്ച് നില്‍ക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. ജോ റൂട്ട്(67), ജോണി ബൈര്‍‌സ്റ്റോ(36) എന്നിവരാണ് ഇംഗ്ലണ്ടിനായി ബാറ്റിംഗില്‍ ചെറുത്ത് നില്‍പ് നടത്തിയത്. നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍ വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
സ്‌കോര്‍ ഓസ്‌ട്രേലിയ 442/8 ഡിക്ലയര്‍, 138. ഇംഗ്ലണ്ട് 227, 233