മദ്യം ഉപയോഗിക്കാന്‍ ഇനി 23 വയസ് തികയണം

single-img
6 December 2017

തിരുവനന്തപുരം; കേരളത്തില്‍ മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തുന്നു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ഇപ്പോള്‍ 21 വയസ്സാണ് മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി. ഇത് 23 വയസ്സായി ഉയര്‍ത്താനാണ് മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഇതിനായി അബ്കാരി നയത്തില്‍ മാറ്റം വരുത്തും. പ്രായപരിധി 23 ആയി ഉയര്‍ത്തുന്നതിനു വേണ്ടി അബ്കാരി നിയമം ഭേഗഗതി ചെയ്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.