‘ശശി’ മാറി: ട്വിറ്ററിൽ നിറയെ ശശി തരൂർ മരിച്ചെന്ന തരത്തിൽ ട്വീറ്റുകൾ

single-img
5 December 2017

ബോ​ളി​വു​ഡ് വെ​റ്റ​റ​ൻ ശ​ശി​ക​പൂ​റി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ശ​ശി​ത​രൂ​ർ എം​പി​യു​ടെ ഓ​ഫീ​സി​ൽ അ​നു​ശോ​ച​ന പ്ര​വാ​ഹം. ത​രൂ​ർ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. സമയം വൈകിട്ട് ആറുമണി. നടനും സംവിധായകനുമായ ശശി കപൂർ വിടവാങ്ങിയെന്ന വാർത്ത എത്തി. ആറേകാലോടെ ട്വിറ്ററിൽ നിറയെ ശശി തരൂർ മരിച്ചെന്ന് തരത്തിൽ ട്വീറ്റുകൾ വന്നുതുടങ്ങി.

നടൻ ശശി കപൂറിന്‍റെ മരണ വാർത്തയിൽ ഒരു ദേശീയ മാധ്യമം സംവിധായകൻ മധുർ ഭണ്ഡാക്കറുടെ പ്രതികരണം ഉൾപ്പെടുത്തി പങ്കുവച്ചതിലുണ്ടായ തെറ്റാണ് പൊല്ലാപ്പിന് കാരണമായത്. പിന്നാലെ തരൂരിന് ആദരാഞ്ജലികൾ അർപ്പിച്ച് ട്വീറ്റുകളുടെ ബഹളമായി .

ശശി തരൂറിന്‍റെ തിരുവനന്തപുരത്തെയും ദില്ലിയിലെയും ഓഫീസുകളിൽ അനുശോചനമറിയിച്ച് ഫോൺ കോളുകൾ പ്രവഹിച്ചു. . കാര്യങ്ങൾ കൈവിട്ടു പോകുമെന്നായപ്പോൾ താൻ ജീവനോടെയുണ്ടെന്നറിയിച്ച് ശശി തരൂർ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു.
അനുശോചനമറിയിക്കാൻ തന്നെ വിളിച്ച പ്രമുഖരുടെ കൂട്ടത്തിൽ മുതിർന്ന മാധ്യമപ്രവർത്തകർ വരെയുണ്ടെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു .

പി​ന്നീ​ട് ശ​ശി​ക​പൂ​റി​ന് അ​നു​ശോ​ച​നം അ​റി​യി​ച്ച് അ​ദ്ദേ​ഹം ട്വീ​റ്റും ചെ​യ്തു. ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം​ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് ത​നി​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് അ​നു​ശോ​ച​ന​ത്തി​ൽ ത​രൂ​ർ പ​റ​ഞ്ഞു.

അ​റു​പ​തു​ക​ളി​ലെ യു​വാ​ക്ക​ളു​ടെ ഹ​ര​മാ​യി​രു​ന്ന ശ​ശി​ക​പൂ​ർ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​ന്ത​രി​ച്ച​ത്. മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏ​താ​നും മാ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.