കോഹ്ലിയുടെ ഉന്നം പിഴച്ചു; പന്ത് ലങ്കന്‍ താരത്തിന്റെ പുറത്ത്: പിന്നീട് കോഹ്ലിയുടെ മാന്യത കണ്ട് ലങ്കന്‍ താരങ്ങള്‍ അത്ഭുതപ്പെട്ടു: വീഡിയോ കാണാം

single-img
5 December 2017


http://www.bcci.tv/videos/id/5699/ouch-sorry-mate

ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസമായിരുന്നു സംഭവം. ആര്‍ അശ്വിന്റെ പന്തില്‍ ലങ്കന്‍ താരം ദിനേശ് ചണ്ഡിമലിന്റെ റണ്‍ ശ്രമം ഇന്ത്യന്‍ നായകന്‍ ഒരു അത്യുഗ്രന്‍ ഡൈവിലൂടെ തടഞ്ഞിട്ടു.

എന്നാല്‍ ഈ സമയം റണ്ണെടുക്കാനുള്ള ശ്രമവുമായി ചണ്ഡിമല്‍ ക്രീസിന് പുറത്തായിരുന്നു. ഇതുകണ്ട കൊഹ്‌ലി പന്ത് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയിലേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. പക്ഷേ കൊഹ്‌ലിയുടെ ഉന്നംപിഴച്ചു.

നോണ്‍ സ്‌ട്രൈക്കര്‍ സദീരയുടെ പുറത്താണ് പന്ത് കൊണ്ടത്. വേദനയുണ്ടായെങ്കിലും സദീര ചിരിയോടെയാണ് കൊഹ്‌ലിയെ നോക്കിനിന്നത്. ഉടന്‍ തന്നെ കൊഹ്‌ലി സദീരയുടെ അടുത്തെത്തി മാപ്പ് പറയുകയും ചെയ്തു.