സണ്ണി ലിയോണിനൊപ്പം കാവ്യാ മാധവനും: സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരയുന്ന സെലിബ്രിറ്റികളില്‍ കാവ്യയും

single-img
5 December 2017


സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരയുന്ന സെലിബ്രിറ്റികളില്‍ മുന്‍ നിരയിലാണ് എപ്പോഴും ബോളിവുഡ് താരം സണ്ണി ലിയോണിന്റെ സ്ഥാനം. എന്നാല്‍ ഇപ്പോള്‍ സണ്ണിക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരയുന്നത് മലയാളത്തിന്റെ പ്രിയ താരം കാവ്യാ മാധവനെയാണ്.

യാഹുവിന്റെ വാര്‍ഷിക വിശകലന പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ടോപ് 10 വനിതാ താരങ്ങളുടെ പട്ടികയിലാണ് കാവ്യയും ഇടം നേടിയിരിക്കുന്നത്. പട്ടികയില്‍ സണ്ണി ലിയോണ്‍ ആണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതെങ്കില്‍ മറ്റ് പ്രമുഖ നടിമാര്‍ക്കൊപ്പം പട്ടികയിലെ ഒമ്പതാം സ്ഥാനമാണ് മലയാളത്തിന്റെ കാവ്യ മാധാവന്‍ നേടിയത്.

സണ്ണി ലിയോണും ഭര്‍ത്താവും മഹാരാഷ്ട്രയില്‍ നിന്നും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തതുമായി ബന്ധപ്പെട്ട് ഒരുപാട് വാര്‍ത്തകള്‍ വന്നിരുന്നു. ഇതാണ് സണ്ണിയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. തൊട്ട് പിറകെ തന്നെ പ്രിയങ്ക ചോപ്രയുമുണ്ട്. ഈ വര്‍ഷം നടി ഹോളിവുഡിലേക്കുള്ള അരങ്ങേറ്റം നടത്തിയതും മറ്റുമായി പ്രിയങ്ക എന്നും വാര്‍ത്തകളില്‍ സ്ഥിരം സാന്നിധ്യമാണ്. അതാണ് നടിയെയും ഈ പട്ടികയിലെത്തിച്ചത്. ഫോബ്‌സ് മാഗസിന്‍ തയ്യാറാക്കിയ 2017 ലെ ഏറ്റവും ശക്താരയ 100 സ്ത്രീകളുടെ പട്ടികയിലും പ്രിയങ്ക ചോപ്ര ഇടം പിടിച്ചിരുന്നു.

ഐശ്വര്യ റായി പ്രായം കൂടി വരുന്നതിനനുസരിച്ച് വീണ്ടും സുന്ദരിയായി കൊണ്ടിരിക്കുകയാണ്. ഇത്തവണ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പോയി തിളങ്ങിയതോടെയാണ് ഐശ്വര്യ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ ഐശ്വര്യക്കൊപ്പം മകള്‍ ആരാധ്യ ബച്ചനും പൊതുപരിപാടിയില്‍ തിളങ്ങുകയാണ്.

അതേസമയം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യയുടെ ഭര്‍ത്താവും നടനുമായ ദിലീപ് ജയിലില്‍ പോയതും മറ്റുമാണ് കാവ്യ മാധവന്‍ വാര്‍ത്തയില്‍ നിറയാനുണ്ടായ കാരണം. ഇവര്‍ക്ക് പുറമെ പട്ടികയില്‍ കത്രീന കൈഫ്, ദീപിക പദുക്കോണ്‍, കരീന കപൂര്‍, മംമ്താ കുല്‍ക്കരണി, ദിഷാ പട്ടാണി, ഇഷ ഗുപ്ത എന്നിവരും ഇടം നേടിയിട്ടുണ്ട്.