മുഴുനീള കഥാപാത്രവുമായി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്: വീഡിയോ

single-img
4 December 2017

ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു. ഇത് ആദ്യമായിട്ടാണ് സണ്ണി ലിയേണ്‍ മുഴുനീള കഥാപാത്രവുമായി മലയാളത്തില്‍ എത്തുന്നത്.

ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സണ്ണി ലിയോണ്‍ ആരാധകരെ തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്ന കാര്യം അറിയിച്ചത്. ചിത്രത്തിനു ഇതുവരെയും പേരിട്ടില്ല. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തില്‍ താന്‍ ശക്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്, ഈ സിനിമയെ താന്‍ വളരെ ആകാംഷയോടെയാണ് നോക്കുന്നതെന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സണ്ണി വ്യക്തമാക്കി.

പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. വര്‍ഷങ്ങളായി താന്‍ ആക്ഷന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും സണ്ണി ലിയോണ്‍ വെളിപ്പെടുത്തി.